മംഗളൂരു: ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ ഒട്ടേറെ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും ആ മൃതദേഹങ്ങൾ പലതും താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലിൽ ദുരൂഹത ബാക്കി.
ധർമസ്ഥലയിലെ മുൻ ശുചീകരണത്തൊഴിലാളിയാണ് വക്കീൽ വഴി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അയാളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു.സ്കൂൾകുട്ടികൾ ഉൾപ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്. ഒട്ടേറെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കത്തിച്ച് കുഴിച്ചുമൂടിയതായും ഇയാൾ പരാതിയിൽ വെളിപ്പെടുത്തി. 1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ ഉൾപ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാൽ താൻ നാട് വിട്ടു.
പലയിടത്തും ഒളിവിൽ കഴിഞ്ഞു. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ ഇക്കാര്യം തുറന്നുപറയുന്നതെന്നും പരാതിയിൽ പറയുന്നു. ഇയാൾ കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സ്ഥലങ്ങൾ കാണിച്ചുതരാമെന്നും അവിടെയൊക്കെ കുഴിച്ചാൽ മൃതദേഹാവശിഷ്ടങ്ങൾ കിട്ടുമെന്നും വെളിപ്പെടുത്തി.
ഇയാളുടെ വെളിപ്പെടുത്തൽ പ്രകാരം ധർമസ്ഥല പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ദക്ഷിണ കന്നഡ എസ്‌പി കെ.അരുൺ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.