സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നു.. പല ശരീരങ്ങളും കത്തിച്ചു.. അമ്പരപ്പ് മാറാതെ പോലീസ് ഉദ്യോഗസ്ഥർ..

മംഗളൂരു: ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ ഒട്ടേറെ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും ആ മൃതദേഹങ്ങൾ പലതും താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലിൽ ദുരൂഹത ബാക്കി.

ധർമസ്ഥലയിലെ മുൻ ശുചീകരണത്തൊഴിലാളിയാണ് വക്കീൽ വഴി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അയാളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു.

സ്കൂൾകുട്ടികൾ ഉൾപ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്‌. ഒട്ടേറെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കത്തിച്ച്‌ കുഴിച്ചുമൂടിയതായും ഇയാൾ പരാതിയിൽ വെളിപ്പെടുത്തി. 1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ ഉൾപ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാൽ താൻ നാട് വിട്ടു.

പലയിടത്തും ഒളിവിൽ കഴിഞ്ഞു. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ ഇക്കാര്യം തുറന്നുപറയുന്നതെന്നും പരാതിയിൽ പറയുന്നു. ഇയാൾ കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സ്ഥലങ്ങൾ കാണിച്ചുതരാമെന്നും അവിടെയൊക്കെ കുഴിച്ചാൽ മൃതദേഹാവശിഷ്ടങ്ങൾ കിട്ടുമെന്നും വെളിപ്പെടുത്തി.

ഇയാളുടെ വെളിപ്പെടുത്തൽ പ്രകാരം ധർമസ്ഥല പോലീസ് കേസ്‌ രജിസ്റ്റർചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ദക്ഷിണ കന്നഡ എസ്‌പി കെ.അരുൺ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !