ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍ വരെ കുഞ്ഞുങ്ങള്‍ക്ക് കഴുകേണ്ടിവന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.

തിരുവനന്തപുരം :ആലപ്പുഴയില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍ വരെ കുഞ്ഞുങ്ങള്‍ക്ക് കഴുകേണ്ടിവന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പാദപൂജ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിഷയം അന്വേഷിക്കുകയാണ്.

വിദ്യാഭ്യാസ അവകാശം നിയമപ്രകാരം ഇത് മാനസിക പീഡനമാണെന്നും മന്ത്രി പറഞ്ഞു.‘‘കേരളത്തില്‍ അങ്ങനെ ഒരു സംസ്‌കാരമില്ല. ഇത് ആര്‍എസ്എസിന്റെ അജൻഡയാണ്. അതാണ് ഗവര്‍ണറുടെ വായിലൂടെ വന്നത്. 

കേരളത്തിലെ ഒരു വിദ്യാർഥിയും ആരുടെയും കാല്‍ കഴുകുന്ന ഒരു അവസരം ഉണ്ടാക്കില്ല. അത് ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികള്‍ക്ക് നിർ‌ദേശം നല്‍കും. ഗവര്‍ണറെ പോലുള്ള ഒരു ഭരണാധികാരി ഇത്രമാത്രം വേദനയുണ്ടാക്കുന്ന അഭിപ്രായപ്രകടനം നടത്തുന്നത് ദുഃഖകരമാണ്.

നമ്മുടെ കൊച്ചുമക്കളെ കൊണ്ടാണ് കാല്‍ കഴുകിച്ചിരിക്കുന്നത്. അത് എവിടെയാണ് ഭാരതീയ സംസ്‌കാരത്തില്‍ പറഞ്ഞിട്ടുള്ളത് എന്നറിയില്ല. അതാണ് കേരള സംസ്‌കാരം എന്ന് ഒരിടത്തും പറയുന്നില്ല.’’ – ശിവൻകുട്ടി പറഞ്ഞു. ആര്‍എസ്എസ് ബോധപൂർവം നടത്തുന്ന അജൻഡയാണിത്. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് വലിയ നേട്ടം ഉണ്ടായി. അതിനെ തകര്‍ക്കുന്ന നിലപാടാണ് പഴയ ഗവര്‍ണറും പുതിയ ഗവര്‍ണറും സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !