തിരുവനന്തപുരം :ആലപ്പുഴയില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല് വരെ കുഞ്ഞുങ്ങള്‍ക്ക് കഴുകേണ്ടിവന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പാദപൂജ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിഷയം അന്വേഷിക്കുകയാണ്.
വിദ്യാഭ്യാസ അവകാശം നിയമപ്രകാരം ഇത് മാനസിക പീഡനമാണെന്നും മന്ത്രി പറഞ്ഞു.‘‘കേരളത്തില്‍ അങ്ങനെ ഒരു സംസ്കാരമില്ല. ഇത് ആര്‍എസ്എസിന്റെ അജൻഡയാണ്. അതാണ് ഗവര്‍ണറുടെ വായിലൂടെ വന്നത്.കേരളത്തിലെ ഒരു വിദ്യാർഥിയും ആരുടെയും കാല് കഴുകുന്ന ഒരു അവസരം ഉണ്ടാക്കില്ല. അത് ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ട സ്കൂള്‍ അധികാരികള്‍ക്ക് നിർദേശം നല്‍കും. ഗവര്‍ണറെ പോലുള്ള ഒരു ഭരണാധികാരി ഇത്രമാത്രം വേദനയുണ്ടാക്കുന്ന അഭിപ്രായപ്രകടനം നടത്തുന്നത് ദുഃഖകരമാണ്.
നമ്മുടെ കൊച്ചുമക്കളെ കൊണ്ടാണ് കാല് കഴുകിച്ചിരിക്കുന്നത്. അത് എവിടെയാണ് ഭാരതീയ സംസ്കാരത്തില്‍ പറഞ്ഞിട്ടുള്ളത് എന്നറിയില്ല. അതാണ് കേരള സംസ്കാരം എന്ന് ഒരിടത്തും പറയുന്നില്ല.’’ – ശിവൻകുട്ടി പറഞ്ഞു. ആര്‍എസ്എസ് ബോധപൂർവം നടത്തുന്ന അജൻഡയാണിത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് വലിയ നേട്ടം ഉണ്ടായി. അതിനെ തകര്‍ക്കുന്ന നിലപാടാണ് പഴയ ഗവര്‍ണറും പുതിയ ഗവര്‍ണറും സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.