കോട്ടയം : സംസ്ഥാനമൊട്ടാകെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കേരളത്തിന്റെ നോവായി മാറിയ ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ് സംസ്കാര ചടങ്ങിലും പൊതുദർശനത്തിലും നടന്നത്. അമ്മാ...ഇട്ടേച്ച് പോകല്ലമ്മാ..’ എന്ന് നിലവിളിച്ച് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു.ഇതിനിടയിലേക്കാണ് ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ നവമി ഉറക്കെ കരയാനാകാതെയാണ് ദുഃഖം ഉള്ളിലൊതുക്കി അമ്മയ്ക്ക് അരികിൽ ഇരുന്നത്. തന്നെയും മക്കളെയും വിട്ടുപോയ ബിന്ദുവിനെ ഓർത്ത് ഭർത്താവ് വിശ്രുതൻ പലപ്പോഴായി വിതുമ്പി.പ്രതിഷേധങ്ങൾക്കിടയിൽ നോവായി ബിന്ദു, മൃതദേഹം സംസ്കരിച്ചു,
0
വെള്ളിയാഴ്ച, ജൂലൈ 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.