അങ്ങാടിപ്പുറം: കുടുംബ ശൈഥില്യം, വിദ്യാർത്ഥികളും യുവാക്കളും അഭിമുഖീകരിക്കുന്ന ധാർമിക പ്രശ്നങ്ങൾ, ആത്മവിശ്വാസവും ക്രിയാത്മകതയും ജീവിത ലക്ഷ്യവും ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ, ലഹരിയിലുള്ള അടിമത്വം,
മനസ്സിനെ സംസ്കരിച്ചെടുക്കാനുള്ള നിഷ്ഠകളുടെ അഭാവം, പുതുതലമുറകളുടെ അച്ചടക്കരാഹിത്യം, ആചരണങ്ങളിലുള്ള അറിവില്ലായ്മ തുടങ്ങി ഇന്ന് ഹൈന്ദവസമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് സമൂഹത്തിൻ്റെ കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ധർമ്മ സന്ദേശ യാത്ര സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സ്വാമി അയ്യപ്പദാസ് പറഞ്ഞു.കേരളത്തിലെ എല്ലാ പരമ്പരകളിലേയും സന്യാസിമാരുടെ നേതൃത്വത്തിൽ "കേരളം തനിമയിലേക്ക്" എന്ന സന്ദേശമുയർത്തി നടത്തുന്ന ധർമ്മ സന്ദേശ യാത്രയുടെ മലപ്പുറം ജില്ലാ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പിൻതലമുറയ്ക്കു വേണ്ടിയുള്ള യാത്രയാണിത്. സന്യാസിമാരുടെ നേതൃത്വത്തിൽവാത്മീകി ദിനമായ ഒക്ടോബർ 7 ന് കാസർകോട്നിന്ന് തുടങ്ങി
ദീപാവലി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രക്ക് ഭക്തരുടേയും സമുദായ സംഘടനകളുടേയും ഹൈന്ദവ സംഘടനകളുടേയും ക്ഷേത്ര ഭാരവാഹികളുടേയും പിന്തുണയുണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഒക്ടോബർ 11 ന് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണം നല്കും. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പാലേമാട് ശ്രീരാമകൃഷ്ണശ്രമം മഠാധിപതി ആത്മസ്വരൂപാനന്ദ മഹാരാജ് അധ്യക്ഷത വഹിച്ചു.
ധർമ്മ സന്ദേശ യാത്രയെക്കുറിച്ച് കാരേക്കാട് ശ്രീരാമാനന്ദാശ്രമം മഠാധിപതി ഡോ. ധർമ്മാനന്ദ സ്വാമികൾ വിശദീകരിച്ചു. ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി രാമാനന്ദനാഥ ചൈതന്യ,
അമൃതാനന്ദമയീ മഠം മഞ്ചേരി മഠാധിപതി സ്വാമിനി വരദാമൃത പ്രാണ, അങ്ങാടിപ്പുറം മഠാധിപതി ബ്രഹ്മചാരിണി ജ്യോതിർമയാമൃത ചൈതന്യ, സ്വാഗത സംഘം ജില്ലാ ചെയർപേഴ്സൺ ഇന്ദിര കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
ജില്ലയിലെ വിവിധ മഠങ്ങളിലെ സന്ന്യാസിമാർ, സാമുദായിക, ഹൈന്ദവ സംഘടനാ നേതാക്കളും പങ്കെടുത്തു.
504 അംഗങ്ങൾ ഉൾപ്പെടുന്ന സ്വാഗത സംഘം ഭാരവാഹികൾ:
ഇന്ദിര കൃഷ്ണകുമാർ (ചെയർപേഴ്സൺ),ഡോ.ധർമ്മാനന്ദ സ്വാമികൾ (ജന: കൺവീനർ), സ്വാമി രാമനന്ദനാഥ ചൈതന്യ (ജോ: കൺവീനർ),
സ്വാമിനി അതുല്യാമൃത പ്രാണ (ഖജാൻജി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.