ന്യൂഡല്‍ഹി: വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി.ഹരിയാണയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.സമാന തീവ്രതയുള്ള ഭൂചലനം അസമിലെ കര്‍ബി അംഗ്ലോങ് ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടിരുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 9.25 ഓടെയായിരുന്നു ഭൂചലനം. പ്രകമ്പനം ജനങ്ങളില്‍ ഭയമുണ്ടാക്കിയെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഡൽഹിയിൽ ഭൂചലനം.. കെട്ടിടങ്ങൾ വിറച്ചതായി റിപ്പോർട്ടുകൾ, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല...!
0
വ്യാഴാഴ്ച, ജൂലൈ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.