പത്തനംതിട്ട : ടിബറ്റൻ ജനതയുടെ ആത്മീയ ആചാര്യനായ ദലൈലാമയ്ക്ക് ഇന്ന് 90 വയസ്സ് തികയുമ്പോൾ കേരളത്തിൽനിന്ന് ഒരു അപൂർവസമ്മാനം. രക്തചന്ദന മാലയിൽ ദലൈലാമയുടെ ചിത്രം ആലേഖനം ചെയ്ത കളിമൺ ലോക്കറ്റ് തയാറാക്കിയത് ചിത്രകാരിയായ ലേഖാ വൈലോപ്പിള്ളി. അമ്മയുടെ അമ്മാവനായ പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്ന കവിത 44 അടി നീളമുള്ള ചുവർചിത്രമായി എറണാകുളത്തെ എസ്ആർവി സ്കൂളിൽ വരച്ചത് ഉൾപ്പെടെ കേരളീയ ചുവർചിത്രകലയിലും കഴിവുതെളിയിച്ച ആളാണ് ലേഖ.
തൃപ്പൂണിത്തുറ എരൂർ വൈലോപ്പിള്ളി വേണുഗോപാലത്തിൽ ലേഖ (46) തയാറാക്കിയ കളിമൺ മാലയ്ക്ക് ഒപ്പം മുംബൈയിലെ രവികിരൺ പരമേശ്വർ തയാറാക്കിയ ദലൈലാമയുടെ ചിത്രവും ഹിമാചൽ പ്രദേശിലെ ധരംശാലയിൽ എത്തിക്കുന്നത് ഫ്രണ്ട്സ് ഓഫ് ടിബറ്റ് എന്ന സംഘടനയാണ്.കാലടി ശ്രീശങ്കര സർവകലാശാല, ബെംഗളൂർ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ചിത്രകലയിൽ ബിരുദാനന്തര ബിരുദം നേടി. ഫ്രണ്ട്സ് ഓഫ് ടിബറ്റ് എന്ന സംഘടനയുമായി ചേർന്ന് ഉദിച്ചുയരുന്ന ബുദ്ധൻ എന്ന പരമ്പരയിൽ ടിബറ്റൻ ബുദ്ധ പാരമ്പര്യ വൈദ്യവുമായി ബന്ധപ്പെട്ടു ലേഖ വരച്ച ചിത്രങ്ങൾ വൈകാതെ പ്രദർശനത്തിനെത്തും. പരേതരായ വാളത്താട്ട് വേണുഗോപാൽ മേനോന്റെയും വൈലോപ്പിള്ളി സരോജിനി അമ്മയുടെയും മകളാണ്. ഗോകുലം സ്പീഡ് ആൻഡ് സേഫ് ഉദ്യോഗസ്ഥനായ സതീഷ് കുമാർ നായർ ആണ് ഭർത്താവ്. മക്കൾ: രൂപാലി, രഘുവീർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.