കണ്ണൂർ : മഴ പെയ്യുന്നതിന് മുൻപു തന്നെ ദേശീയപാത തകർന്നു വീണതുപോലെ, കോട്ടയത്ത് മെഡിക്കൽ കോളജിന്റെ കെട്ടിടം തകർന്നുവീണത് ആരോഗ്യ രംഗത്തെ തകർച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ആരോഗ്യ രംഗത്ത് അരക്ഷിതാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അത് അംഗീകരിച്ച് തിരുത്താൻ തയാറായില്ല. മുഖ്യമന്ത്രിയും സർക്കാരും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. ഡോക്ടറെ ശകാരിച്ചും ഭീഷണിപ്പെടുത്തിയും അദ്ദേഹത്തെക്കൊണ്ട് വെളിപ്പെടുത്തൽ പിൻവലിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തിലാണ് പ്രഫഷനൽ സൂയിസൈഡിന് നിർബന്ധിതനായിരിക്കുകയാണെന്ന് ഡോക്ടർക്ക് പറയേണ്ടി വന്നത്.അതിനിടെയാണ് കോട്ടയത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടം തകർന്നുവീണത്. മന്ത്രിമാരായ വീണാ ജോർജും വാസവനും അതിനെ ന്യായീകരിക്കാനും തേച്ചുമായ്ച്ചു കളയാനും ശ്രമിച്ചാൽ വിലപ്പോകില്ല. കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നെങ്കിൽ പൊളിച്ചുമാറ്റണമായിരുന്നു. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് യുഡിഎഫ് നേരത്തെ മുതൽ ആവശ്യപ്പെട്ടതാണ്. എന്നാൽ മേനി നടിക്കാനും അവകാശവാദം ഉന്നയിക്കാനും ആഘോഷം സംഘടിപ്പിക്കാനുമാണ് സർക്കാർ മുൻകൈ എടുത്തത്.
അപാകതകളും പോരായ്മകളും സമ്മതിച്ച് തിരുത്താൻ സർക്കാർ തയാറാകണം. ജില്ലാ ആശുപത്രികളിലേക്കും താലൂക്ക് ആശൂപത്രികളിലേക്കും കോൺഗ്രസ് സമരം വ്യാപിപ്പിക്കും. ഉത്തരവാദിത്തമില്ലായ്മയും കെടുകാര്യസ്ഥതയും ജനങ്ങൾക്ക് പൂർണമായി ബോധ്യപ്പെട്ടു. ഇനിയും ന്യായീകരിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.