മിന്നൽ പ്രളയത്തിൽ 24 മരണം,കെർ കൗണ്ടിയിലും വൻ നാശനഷ്ടങ്ങൾ..

ടെക്സസ്: ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം.  കെർ കൗണ്ടിയിലെ ഗ്വാഡുലുപ്  നദിയിൽ വെള്ളം ഉയർന്നത് നാശനഷ്ടങ്ങൾക്കിടയാക്കി. സമ്മർ‌ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായി.

ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. നദിക്കരയിലായിരുന്നു ഇവരുടെ ക്യാംപ് പ്രവർത്തിച്ചത്. ക്യാംപിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി.

ഇതുവരെ ആകെ 237 പേരെ ഒഴിപ്പിച്ചുവെന്ന് ഭരണകൂടം അറിയിച്ചു. ജൂലൈ നാലാണ് യുഎസിലെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. അന്നുതന്നെ ദുരന്തം ഉണ്ടായതിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. വെറും 45 മിനിറ്റ് കൊണ്ട് ഗ്വാഡുലുപ് നദിയിലെ ജലനിരപ്പ് 26 അടിയായി ഉയർന്നുവെന്ന് ടെക്സാസ് ലഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.

ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധിപേർ സമൂഹമമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നുണ്ട്. 

ടെക്സസിലെ ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നുണ്ട്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !