കോട്ടയം:∙ ഏക മകളുടെ ഓർമകൾക്ക് ആതുരശുശ്രൂഷയിലൂടെ ജീവൻ പകരുകയാണ് ഈ മാതാപിതാക്കൾ. ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ പേരിൽ ജന്മനാടായ കടുത്തുരുത്തിയിലും ആശുപത്രി വരുന്നു. കടുത്തുരുത്തി മധുരവേലിയിൽ ഡോ. വന്ദന ദാസ് മെമ്മോറിയൽ ആശുപത്രി അടുത്ത മാസം അവസാനം ഉദ്ഘാടനം ചെയ്യും.
മകളുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ആശുപത്രിയും പാവപ്പെട്ട രോഗികൾക്കു സൗജന്യ ചികിത്സയുമെന്നു വന്ദനയുടെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി.മോഹൻദാസും വസന്തകുമാരിയും പറഞ്ഞു. മകളുടെ ഓർമയ്ക്കായി മാതാപിതാക്കൾ ആരംഭിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. വസന്തകുമാരിയുടെ ജന്മനാടായ ആലപ്പുഴ തൃക്കുന്നപ്പുഴയിൽ മാസങ്ങൾക്കു മുൻപ് ആശുപത്രി ആരംഭിച്ചിരുന്നു.കോട്ടയം – എറണാകുളം റോഡരികിൽ കുറുപ്പന്തറയിലാണു വന്ദനയുടെ വീട്. ഇവിടെ കിടത്തിച്ചികിത്സാ സൗകര്യമുള്ള മറ്റൊരു ആശുപത്രി നിർമിക്കാനും പദ്ധതിയുണ്ട്. ഇതിനായി വന്ദനയുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം തുടങ്ങി. തങ്ങളുടെ സ്വത്തുക്കൾ ട്രസ്റ്റിനു കൈമാറുമെന്നു മോഹൻദാസും വസന്തകുമാരിയും പറഞ്ഞു.
വിദ്യാർഥികൾക്കു പഠനസഹായവും ട്രസ്റ്റ് നടപ്പാക്കും. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവരുടെ പിന്തുണയോടെയാണു ട്രസ്റ്റിന്റെ പ്രവർത്തനം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ 2023 മേയ് 10ന് ആണ് അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന ദാസ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.