പാലക്കാട്‌ മായന്നൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം..

പാലക്കാട്: ഷൊർണൂർ – പാലക്കാട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു ക്ലിപ്പുകൾ കയറ്റിവച്ച നിലയിൽ. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ മായന്നൂർ മേൽപാലത്തിനു സമീപമാണു ക്ലിപ്പുകൾ കണ്ടെത്തിയത്.

പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിൽ.പാലക്കാട് ഭാഗത്തേക്കു ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകൾ. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.

പിന്നാലെയെത്തിയ നിലമ്പൂർ – പാലക്കാട് പാസഞ്ചർ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയിൽ 5 ക്ലിപ്പുകൾ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളിൽ കണ്ടെത്തുകയായിരുന്നു. 

കട്ടിയുള്ള ഇരുമ്പായതിനാൽ അപകടസാധ്യത ഉണ്ടായിരുന്നുവെന്നാണു വിലയിരുത്തൽ. ട്രെയിൻ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകൾ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. അയഞ്ഞു കിടന്നിരുന്ന ക്ലിപ്പുകൾ അഴിച്ചുമാറ്റി ട്രാക്കിൽ കയറ്റിവച്ചതാണെന്നാണു പൊലീസിന്റെ നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !