മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതിപക്ഷ എംപിമാരുടെ സംഘം ഇന്ന് ഛത്തീസ്ഗഡിൽ

ന്യൂഡൽഹി: മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷ എംപിമാരുടെ സംഘം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു.

എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്നാൻ എന്നിവരടങ്ങിയ സംഘം ഇന്ന് ഛത്തീസ്ഗഡിലെ ദുർഗയിലെത്തും. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നിയമ സഹായം ഉറപ്പാക്കാനായി ബിജെപി നേതാവ് അനൂപ് ആന്റണിയും ഇന്ന് റായ്പൂരിൽ എത്തും. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും. 

എന്നാൽ ബിജെപി നേതാവിന്റെ ഛത്തീസ്ഗഡിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യമാണെന്ന് ഛത്തീസ്ഗഡിലെ വൈദികർ. 

കേരളത്തിലെ ബിജെപി നേതാവ് കേസുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ഇടപെടണമെന്ന് കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റായ്പൂർ അതിരൂപത വൈദികൻ സാബു ജോസഫ് പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യപേക്ഷയ്ക്കായി കോടതിയെ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !