ഇൻസ്റ്റാ ഗ്രാമിൽ പോസ്റ്റ്‌ ഇട്ട്, ട്രാൻസ്ജെൻഡർ യുവതി ആൺ സുഹൃത്തിന്റെ കാർ പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ.

തിരൂർ :തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ മരിച്ച നിലയിൽ.

തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ അവന്റെ പെരേന്റടുത്തു പോയി മരിക്കാൻ പോകുകുയാണ്’ എന്നാണ് കമീല അവസാനമായി പോസ്റ്റ് ചെയ്തത്.

വൈലത്തൂർ കാവപ്പുര നായർപടിയിലുള്ള ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിലാണു കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നുമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !