കോട്ടയം; എക്സൈസ് റെയിഞ്ച് ടീം ഈരയിൽ കടവ് ബൈപാസ് റോഡിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.
ഈരയിൽ കടവ് ബൈപാസ് റോഡിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 2gm, ഹാഷിഷ് ഓയിൽ, ഒ സി ബി പേപ്പർ എന്നിവ കണ്ടുത്തു.കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ മൂലേടം ഗസ്റ്റ് ഹൗസ് ഭാഗത്ത് വെടുകയിൽ വീടുകയിൽ വീട്ടിൽ അർജുൻ വി,, തൊണ്ടിൽ കരോട്ട് വീട്ടിൽ അനൂപ് കുമാർ എന്നിവരാണ് അറസ്റ്റിൽ ആയത്. എറണാകുളത്ത് നിന്നാണ് ഇവർ ഹാഷിഷ് എത്തിച്ചത്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഊർജ്ജിത അന്വേഷണം നടന്നുവരികയാണ്.
റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ് ടിജെ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ്, അജയ്, രാഹുൽ മനോഹർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി, സിവിൽ എക്സൈസ് ഓഫീസർ dvr അനസ് എന്നിവർ പങ്കെടുത്തു.ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.