തൃശൂര്‍: 1.2 കിലോ കഞ്ചാവുമായി കാണിപ്പയ്യൂര്‍, പുതുശേരി സ്വദേശികളായ രണ്ടു യുവാക്കളെ കുന്നംകുളം എക്സൈസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂര്‍ സ്വദേശി മജോ (32), പുതുശേരി സ്വദേശി നിജില്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
മേഖലയില്‍ പ്രതികള്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ രാത്രി ചൂണ്ടല്‍ സെന്ററില്‍ നിന്ന് എക്സൈസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
ബൈക്കില്‍ ഇരുവരും കഞ്ചാവ് വില്‍പ്പനയ്ക്കായി പോവുയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്ക് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മുന്‍പും കഞ്ചാവുമായി പ്രതികള്‍ പിടിയിലായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൂണ്ടല്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.