മല്ലപ്പള്ളി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ ഉണ്ടാവേണ്ടത് അത്യാന്താപേക്ഷിതമാണെന്നും അതിനായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്നു കൊണ്ട് എവരും പ്രവർത്തിക്കണമെന്നുംപ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസ്താവിച്ചു.
കാലാനുസൃതമായ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തിയാൽ കേരളം സമീപഭാവിയിൽ തന്നെ ആഗോള വിദ്യാഭ്യാസ ഹബ്ബായി മാറും എന്നുള്ള കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ല എന്നും അദ്ദേഹം പറഞ്ഞു.തുരുത്തിക്കാട് ബി എ എം കോളജ് ആലുംമ്നൈ അസോസിയേഷൻ സംഘടിപ്പിച്ച ആഗോള പൂർവവിദ്യാർഥ സംഗമം ഉദ്ഘാടനം ചെയ്യ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ശ്രീ വി ഡി സതീശൻ
തന്റെ ഏറ്റവും വലിയ ശക്തി തന്റെ സഹപാഠികളുമായി ദീർഘവർഷമായുള്ള സൗഹൃദം ആണെന്നും അത്തരം സൗഹൃദങ്ങളെ സജീവമായി നിലനിർത്തുന്നതിൽ ഇത്തരം പൂർവവിദ്യാർഥി സംഗമങ്ങൾക്കും പൂർവവിദ്യാർഥി സംഘടനകൾക്കുമുള്ള പങ്ക് നിസീമവും നിസ്തുല്യവുമാണ് ശ്രീ വി ഡി സതീശൻ തുടർന്നു
യേശുവിനുവേണ്ടി എരിഞ്ഞു തീരുവാൻ സമർതമായതാണ് എന്റെ ജീവിതം എന്ന് പറഞ്ഞ കറതീർന്ന ആത്മീയ ആചാര്യനും അതേസമയം തന്നെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിൽ ധീരമായ നിലാപെടുടുത്ത ധീര വ്യക്തിത്വം ആയിരുന്ന ഡോ ഏബ്രഹാം മാർതോമ്മ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ ഉള്ള സ്ഥാപനത്തിൽ വരുവാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു കൊണ്ട് പ്രസംഗം ആരംഭിച്ച പ്രതിപക്ഷ നേതാവ് വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന കാലഘട്ടത്തിൽ പല പ്രാവശ്യം ബി എ എം കോളജ് സന്ദർശിച്ചപ്പോളൊക്കെയും കോളജ് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൻ്റെ ശാലീനത തന്നെ ഹഠാദാകർഷിച്ചിരുന്നു എന്നും അനുസ്മരിച്ചു
ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് ആലുംമ്നൈ അസോസിയേഷൻ പ്രസിഡൻ്റ് കോശി പി സഖറിയയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോളജിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി ആലുമ്നൈ അസോസിയേഷൻ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിച്ചു.
ആഗോള പൂർവവിദ്യാർഥ സംഗമത്തിൽ പങ്കെടുത്തു ആദ്യ ബാച്ച് പൂർവവിദ്യാർഥികളെ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബാബു കൂടത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു
ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ ശ്രീകുമാർ,ആലുംമനൈ അസോസിയേഷൻ സെക്രട്ടറിയും പൂർവ വിദ്യാർത്ഥി സംഗമം ജനറൽ കൺവീനറുമായ ജേക്കബ് തോമസ് കോളേജ് സി ഇ ഒ Enrഎബ്രഹാം ജോർജ്, മാനേജർ ഡോ മാത്യു പി ജോസഫ്, പ്രിൻസിപ്പൽ ഡോ അനീഷ് കുമാർ ജി എസ് , ആലുംമ്നൈ അസോസിയേഷൻ ജനറൽ സെക്രട്ടറി ലഫ് എൻസ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു
പൂർവ വിദ്യാർഥികളും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികൾ,ഭക്ഷണകൂട്ടായ്മ എന്നിവയോടെ ആഗോള പൂർവവിദ്യാർഥ സംഗമം 2025 ന് തിരശ്ശീല വീണു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.