ചങ്ങരംകുളം:ജൂലൈ 3 പ്ലാസ്റ്റിക് ബാഗ് ഫ്രീ ദിനത്തിൽ " സാരി തരൂ... സഞ്ചി തരാം " എന്ന പരിപാടിയുടെ ഭാഗമായി നന്നംമുക്ക് ജി. എസ്. എ.എൽ. പി സ്കൂളിലെ കുട്ടികൾ അടുത്തുള്ള A to Z കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കായി തുണിസഞ്ചി കൈമാറി മാതൃക കാണിച്ചു.
പാഴ് വസ്തുക്കളെ പുതുക്കി ഉപയോഗ്യമാകുന്ന ആശയത്തെ അടിസ്ഥാനമാക്കി നന്നം മുക്ക് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പരിപാടിയാണിത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം.
പ്രസ്തുത പരിപാടിയിൽ പ്രധാന അധ്യാപിക രമ വി. കെ, പിടിഎ പ്രസിഡന്റ് സുധീഷ്,കെ,വിനോദ് പി, വിജിത പിഎന്നിവർ സംസാരിച്ചു. മനോഹരൻ, എം,, വിശ്വനാഥൻ,എം,,സുനിൽകുമാർ ഇ,,സുനിൽ. ജി.പി എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.