കോട്ടയം: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തെ അപലപിച്ച് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്.
എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയാണ് ഭാരതത്തെ ലോകത്തിന് മുന്നില്‍ വേറിട്ട് നിര്‍ത്തുന്നതെന്നും അസഹിഷ്ണുത ഭാരതത്തിന്റെ ശോഭകെടുത്തുമെന്നും മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയാണ് ഭാരതത്തെ ലോകത്തിന് മുന്നില്‍ വേറിട്ട് നിര്‍ത്തുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഛത്തീസ്ഗഡ് സംഭവം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്പ്പിച്ചിരിക്കുന്നു. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ഇരുവരെയും കള്ളക്കേസില്‍ക്കുടുക്കി ജയിലിലടച്ച നടപടിയെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അപലപിച്ചതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം രാജ്യവ്യാപകമായി നടക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഛത്തീസ്ഗഢ് സംഭവം. രാജ്യത്ത് മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുകയാണെന്നും ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് വിലയിരുത്തി.
പ്രസ്താവനയില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ഇങ്ങനെയാണ്;
അശരണരെയും, ആലംബഹീനരെയും കൈപിടിച്ചുയര്‍ത്തുക എന്നത് ക്രൈസ്തവധര്‍മ്മമാണ്. ആദിവാസി-ദളിത് സമൂഹങ്ങള്‍ക്കിടയില്‍ സമാനതകളില്ലാത്ത മിഷന് പ്രവര്‍ത്തനമാണ് സഭകള്‍ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി നിരവധി മേഖലകളില്‍ ക്രൈസ്തവ സമൂഹം ശ്രദ്ധേയമായ ദൗത്യം നിര്‍വഹിക്കുന്നു. ഇതിനെയെല്ലാം വിദ്വേഷ മനോഭാവത്തോടെ കാണുന്നവര്‍ ഈ രാജ്യത്തിന്റെ പുരോഗതിക്ക് തുരങ്കം വെക്കുകയാണ്.
ഇത്തരം തീവ്ര മതവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറാകണം. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ വിവിധയിടങ്ങില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ക്രൈസ്തവ പീഡനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ പരിശുദ്ധ സുന്നഹദോസ് ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.