കണ്ണൂർ: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം ഇടിഞ്ഞുവീണതുപോലെ ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന തരത്തിൽ കണ്ണൂരിലും ആശുപത്രികളുൾപ്പെടെ നിരവധി കെട്ടിടങ്ങൾ. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ചോർച്ച വന്ന കെട്ടിടങ്ങളുടെ ഭിത്തി ഉൾപ്പെടെ നനഞ്ഞു കുതിർന്നു. കോൺക്രീറ്റ് പൊളിഞ്ഞ് ദ്രവിച്ച കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. കെട്ടിടം മൊത്തമായി തകർന്നു വീണില്ലെങ്കിലും കോൺക്രീറ്റ് പൊളിഞ്ഞ് തലയിൽ വീണാലും മരണം സംഭവിക്കാവുന്ന അവസ്ഥ. തലയ്ക്ക് മീതേ അപകടം നിൽക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ ആളുകൾക്ക് അതിനു കീഴിൽ നിൽക്കുകയല്ലാതെ മാർഗമില്ല.
∙ പഴക്കം 50 വർഷം, ഷീറ്റ് വിരിച്ച് അറ്റകുറ്റപ്പണി
കണ്ണൂർ ജില്ലാ ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാതെ രോഗികൾക്ക് ഭീഷണിയായി നിലനിർത്തിയിരിക്കുകയാണ്. ‘അമ്മയും കുഞ്ഞും’ ബ്ലോക്കിനടുത്തുള്ള പഴയ ഫീമെയിൽ സർജറി ബ്ലോക്ക് കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുമാറ്റിയില്ല. കെട്ടിടത്തിന് താഴെക്കൂടിയാണ് ആളുകൾ നടന്നു പോകുന്നത്. കെട്ടിടത്തിന് താഴെയായി സഹകരണ സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്. കോൺക്രീറ്റ് ഇളകി കമ്പി പുറത്തു കാണാവുന്ന നിലയിലാണ്. ചോർച്ച കാരണം വെള്ളം തളം കെട്ടിക്കിടക്കുന്നുണ്ട്. ചുമരിലും വിള്ളൽ വീണു. അറ്റകുറ്റപ്പണി എന്ന പേരിൽ കെട്ടിടത്തിന് മുകളിൽ ഷീറ്റ് വിരിച്ചിരിക്കുകയാണ്. 50 വർഷത്തിലേറെ പഴക്കമുണ്ട് കെട്ടിടത്തിന്.
കെട്ടിടം പൊളിച്ചു നീക്കാൻ ആരോഗ്യ വകുപ്പിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ആശുപത്രി ആർഎംഒ ഡോ. സുമിൻ മോഹൻ പറഞ്ഞു. ആശുപത്രി നവീകരണത്തിനുള്ള മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ഇതേ സ്ഥലത്ത് പുതിയ 5 നില കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ നിന്ന് ഉടൻ തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
∙ ആശുപത്രി കെട്ടിടങ്ങൾക്കും ‘രോഗം’, ചികിത്സയില്ല75 കൊല്ലം പഴക്കമുള്ള, ഓടിട്ട അപകട ഭീഷണിയായ കെട്ടിടം വിദ്യാർഥികളുടെ ഹോസ്റ്റലായും ജീവനക്കാരുടെ ക്വാർട്ടേഴ്സായും ലൈബ്രറിയായും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഇപ്പോഴും ഉപയോഗിക്കുന്നു. ടിബി ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജിന്റെ ഉപയോഗിക്കുന്ന ലൈബ്രറി കെട്ടിടം കഴിഞ്ഞമാസം മഴയിൽ തകർന്നുവീണു.
1950ൽ ടിബി ആശുപത്രിക്കായി നിർമിച്ച കെട്ടിടങ്ങളിൽ പലതും വിദ്യാർഥികളുടെ ഹോസ്റ്റലാണ്. വിദ്യാർഥികൾ ഭീതിയോടെയാണ് ഹോസ്റ്റലിൽ കഴിയുന്നത്. ജീവനക്കാരുടെ പല ക്വാർട്ടേഴ്സും ഏതു സമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. പ്ലാസ്റ്റിക് ഷീറ്റ് ഓടിന്റെ മുകളിൽ വിരിച്ചാണ് മഴക്കാലത്ത് ചോർച്ച തടയുന്നത്. പോരാത്തതിന് െകട്ടിടത്തിന് സമീപത്തായി വൻ മരങ്ങളും ഓടിഞ്ഞുവീഴാൻ പാകത്തിന് നിൽകുന്നുണ്ട്.
പർപ്പസ് കൺവൻഷൻ സെന്റർ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 40 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നൂറുകണക്കിനാളുകൾ ബസിൽ കയറാൻ കാത്തു നിൽക്കുന്നത് ഈ കെട്ടിടത്തിന് താഴെയാണ്. ഫണ്ട് നീക്കിയിരിപ്പുണ്ടെങ്കിലും, കെട്ടിടം തകർന്ന് ബസ് കാത്തുനിൽക്കുന്നവരുടെ തലയിൽ വീഴുന്നത് വരെ കാത്തിരിക്കുയാണോ എന്നാണ് ഉയരുന്ന ചോദ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.