മരം വെട്ടുന്നതിനിടെ മരത്തിൽ കുടുങ്ങിയയാൾ മരിച്ചു

മരം വെട്ടുന്നതിനിടെ മരത്തിൽ കുടുങ്ങിയയാൾ മരിച്ചു

മാരാരിക്കുളം : മരം വെട്ടുന്നതിനിടെ മരത്തിൽ കുടുങ്ങിയയാൾ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡ് കാട്ടൂർ പള്ളുരുത്തിയിൽ പരേതനായ ഫസ്ക്കാളിൻ്റെ മകൻ ഏബ്രഹാം ( സോജൻ - 46) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് കാട്ടൂർ കൃഷിഭവന് കിഴക്കു ഭാഗത്ത് കണ്ടനാട്ട് വീട്ടിൽ മാർഷലിൻ്റെ പുരയിടത്തിൽ വച്ചായിരുന്നു അപകടം.

മാർഷലിൻ്റെ പുരയിടത്തിൽനിന്ന മരത്തിൻ്റെ ശിഖരം കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ ഒടിഞ്ഞിരുന്നു. ഇതു താഴെ പതിക്കാത്തതിനാൽ മുറിച്ചിടാണ്‌ ഏബ്രഹാം എത്തിയത്. ഒടിഞ്ഞു തൂങ്ങിയ ശിഖരം മുറിക്കുന്നതിന് തടസ്സമായി നിന്ന അക്കേഷ്യ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച മരം പിളർന്ന് ഏബ്രഹാം ഉള്ളിൽപ്പെടുകയായിരുന്ന. ഭാര്യ: റോണിയ. ജോണമ്മയാണ് മാതാവ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !