ഒളിവിൽ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് ദമ്പതികൾ പോലീസിന് മുന്നിൽ കീഴടങ്ങി..

ഹൈദരാബാദ്: നാലു പതിറ്റാണ്ടുകളോളം ഒളിവിൽ കഴിഞ്ഞ ശേഷം മാവോയിസ്റ്റ് നേതാവും ഭാര്യയും കീഴടങ്ങി. ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ (DKSZC) സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്ന മാല സഞ്ജീവ് എന്ന ലെംഗു ദാദ(62)യും ഭാര്യ പെരുഗുല പാർവതി എന്ന ദീനയുമാണ് തെലങ്കാനയിലെ രാച്ചകൊണ്ട പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഏകദേശം നാലു പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ദമ്പതിമാർ, തെലങ്കാന സർക്കാരിൻ്റെ പുനരധിവാസ പദ്ധതികളിൽ ആകൃഷ്ടരായാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്ന് പോലീസ് കമ്മീഷണർ ജി. സുധീർ ബാബു പറഞ്ഞു.

സ്പെഷ്യൽ സോണൽ കമ്മിറ്റിയിലേക്കും സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 2003-ൽ ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെത്തി. ചൈതന്യ നാട്യ മഞ്ചിന്റെ (സിഎൻഎം) ചുമതലയും അദ്ദേഹത്തിനായിരുന്നു. 2007-ൽ സിഎൻഎമ്മിൽ ഒപ്പമുണ്ടായിരുന്ന പെരുഗുല പാർവതി എന്ന ദീനയെ വിവാഹം കഴിച്ചു. ആദിവാസി സമൂഹങ്ങളെ സംഘടിപ്പിക്കുന്നതിനായി ദണ്ഡകാരണ്യ മേഖലയിലുടനീളം ഇരുവരും നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു.


നാഗർകർണൂൽ ജില്ലയിലെ പാദര മണ്ഡലത്തിലെ വങ്കേശ്വരം ഗ്രാമത്തിൽ നിന്നുള്ള പാർവതി 1992-ലാണ് പ്രസ്ഥാനത്തിൽ ചേർന്നത്. തുടക്കത്തിൽ നല്ലമല മേഖലയിലെ സായുധ സ്ക്വാഡുകളിലായിരുന്നു പ്രവർത്തനം. 2018-ൽ സംസ്ഥാന കമ്മിറ്റിയിലെത്തിയ പാർവതി ഛത്തീസ്ഗഢിലെ ആദിവാസി സമൂഹങ്ങളെ സംഘടിപ്പിക്കുന്നതിൽ സജീവ പങ്ക് വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !