വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിയാക്രമണം : 11 പേര്‍ക്ക് കുത്തേറ്റു, 6 പേരുടെ നില ഗുരുതരം

വാഷിങ്ടണ്‍: യുഎസിലെ മിഷിഗണില്‍ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിയാക്രമണം. മിഷിഗന്‍ ട്രാവേഴ്‌സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റതായും ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസും അറിയിച്ചു.

സിനിമയിലെ രംഗങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന സംഭവമാണ് വാള്‍മാര്‍ട്ടില്‍ അരങ്ങേറിയതെന്ന് ദൃക്‌സാക്ഷിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. താനും സഹോദരിയും വാള്‍മാര്‍ട്ടിലെ പാര്‍ക്കിങ് ലോട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സമീപത്ത് പ്രശ്‌നങ്ങളുണ്ടായതെന്നും ശരിക്കും ഭയന്നുപോയെന്നും യുവതി പറഞ്ഞു.

മടക്കിവെയ്ക്കാവുന്നരീതിയിലുള്ള കത്തി ഉപയോഗിച്ചാണ് അക്രമി ആളുകളെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. അക്രമിയെന്ന് കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇയാള്‍ മിഷിഗണില്‍ തന്നെ താമസിക്കുന്നയാളാണെന്ന് സൂചനയുണ്ടെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !