ശ്രീനാരയണഗുരുവിന്റെ മതാതീത ചിന്തകളുടെയും മാനവമൈത്രിയുടെയും പ്രചാരകനാകേണ്ട വെള്ളാപ്പള്ളി നടേശനെപ്പോലുള്ള സമുദായ നേതാക്കൾ വിദ്വേഷപ്രചാരകരാകുന്നത് ലജ്ജാവഹമാണെന്നും ഇത്തരക്കർക്ക് സംരക്ഷണകവചം തീർക്കുന്ന രീതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്നും മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ MP.
ആലങ്കോട് മണ്ഡലത്തിലെ പന്താവൂരിൽ വെച്ചു നടന്ന മഹിളാ കോൺഗ്രസ്സ് സാഹസ് കേരളയാത്രയുടെ മലപ്പുറം ജില്ലാതല സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അവർ.
സമാപനസമ്മേളനം കെ. പി. സി. സി. സെക്രട്ടറി ഐ. കെ. രാജു ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് അലങ്കോട് മണ്ഡലം പ്രസിഡന്റ് അംബിക ടീച്ചർ അധ്യക്ഷയായി. കെ. പി. സി. സി സെക്രട്ടറി പി. ടി. അജയ് മോഹൻ,ജില്ലാ യു.ഡി.എഫ്. കൺവീനർ അഷ്‌റഫ് കോക്കൂർ, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷഹർബാൻ, അഡ്വ. സിദ്ധീഖ് പന്താവൂർ,പി. ടി. ഖാദർ, രഞ്ജിത്ത് അടാട്ട്,സുജിതാ സുനിൽ,ശോഭന,റീസാ പ്രകാശ്, മോഹിനി കാളമ്മൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.