വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച് സ്പർദ്ദ വളർത്തി കലാപത്തിന് ആഹ്വാനം ചെയ്തെന്നടക്കമുള്ള വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ കേസ്

പാലക്കാട് : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. പാലക്കാട് ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ സി വിപിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐയുടെ പരാതിയെ തുടർന്നായിരുന്നു കേസ്.

വിഎസ് മരിച്ച സമയത്തായിരുന്നു മോശമായ രീതിയിലുള്ള ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. മലയാളം അധ്യാപകനാണ് കെസി വിപിൻ. കണ്ണൂർ സർവകലാശാല മുൻ സെനറ്റ് മെമ്പർ ആണ് അദ്ദേഹം. സ്കൂളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ചും നടത്തിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ചാലിശ്ശേരി പോലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ദ വളർത്തി കലാപത്തിന് ആഹ്വാനം ചെയ്തെന്നടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് ചാലിശ്ശേരി പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !