കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് കടത്തിയ 70 ഗ്രാം എംഡിഎംഎയുമായി പേരൂർക്കട കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി യുവരാജ് വി.ആർ(30), കാട്ടാക്കട, പൂവച്ചൽ, ആലുമുക്ക്,കൊണ്ണിയൂർ സ്വദേശി അൻവർ.എ(24) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെ ഡാൻസാഫ് സംഘവും പാറശാല പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ബെംഗളുരുവിൽ നിന്നു വാങ്ങിയ എംഡിഎംഎയുമായി ദീർഘദൂര ബസിൽ നാഗർകോവിലിൽ എത്തിയശേഷം കെഎസ്ആർടിസി ബസിൽ കയറി തിരുവനന്തപുരത്തേക്ക് വരുമ്പോണ് പാറശാലയിൽ നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനെത്തിച്ചതായി എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്നും ആരാണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത്, ആർക്കു വേണ്ടിയാണ് എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !