ജുഡീഷ്യൽ അന്വേഷണം വേണം : ചാണ്ടി ഉമ്മൻ എം എൽ എ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളത്തെ ഭീതിപ്പെടുത്തി ഭരിക്കുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറികഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്ടറുടെ അന്വേഷണമല്ല, പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവർ എന്തിനാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നതെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് സ്ഥിര ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ ഒരു ഡോക്ടർ മെഡിക്കൽ കോളേജിലെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെ കുതിരകയറുന്ന സാഹചര്യമുണ്ടെങ്കിൽ ഇത് ജനാധിപത്യമല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സ്ഥിതിയും സമാനമാണ്. ഹോസ്റ്റലിന്റെ ദുരവസ്ഥ ജനങ്ങൾ കാണണം. ഹോസ്റ്റൽ കെട്ടിടത്തിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !