ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി) വ്യാപനം തടയുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ലെനാകാപാവിര്‍ എന്ന കുത്തിവെപ്പ് മരുന്നിന് അനുമതി നൽകാൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA) യൂറോപ്യൻ യൂണിയനോട് ശുപാർശ ചെയ്തു. വർഷത്തിൽ വെറും രണ്ട് കുത്തിവെപ്പുകൾക്ക് രോഗബാധ തടയാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരുന്നിന്റെ അംഗീകാരം എന്നതിനപ്പുറം പതിറ്റാണ്ടുകളായി തുടരുന്ന എച്ച്ഐവിക്കെതിരായ പോരാട്ടത്തിലെ ഒരു പുതിയ മാർഗമായി മരുന്ന് മാറുമെന്നാണ് പ്രതീക്ഷ.
ഗിലിയഡ് സയൻസസ് യെയ്റ്റുവോ എന്ന പേരിൽ യൂറോപ്പിൽ വിൽക്കുന്ന ലെനാകാപാവിര്‍ എന്ന മരുന്ന് വളരെ ഫലപ്രദമാണെന്ന് വിലയിരുത്തലിൽ വ്യക്തമായതായി ഇ.യു. ഡ്രഗ് റെഗുലേറ്റർ അറിയിച്ചു. റെഗുലേറ്ററിൻ്റെ മാർഗനിർദേശം യൂറോപ്യൻ കമ്മിഷൻ അംഗീകരിച്ചുകഴിഞ്ഞാൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഐസ്‌ലൻഡ്, നോർവേ, ലിക്റ്റൻസ്റ്റൈൻ എന്നിവിടങ്ങളിലും മരുന്നിന് അംഗീകാരം ലഭിക്കും', EMA പ്രസ്താവനയിൽ പറയുന്നു.
കോശങ്ങളില്‍ കടന്നുകയറുന്ന വൈറസ് പെരുകുന്നതിനെ ലെനാകാപാവിര്‍ തടയുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ ദിവസവും കഴിക്കേണ്ട ഗുളികകളും ഓരോ എട്ടാഴ്ചയിലും എടുക്കേണ്ട കുത്തിവെപ്പുമാണ് നിലവില്‍ എച്ച്‌ഐവിയേയും അതുവഴി എയ്ഡ്‌സ് രോഗത്തേയും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. പ്രീ-എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് (പിആര്‍ഇപി) എന്നാണ് ഇത് അറിയപ്പെടുന്നത്. വർഷത്തിൽ രണ്ട് തവണ മാത്രം കുത്തിവെച്ചാൽ മതിയാകുന്ന തരത്തിലുള്ള ലെനാകാപാവിർ ആണ് ഗവേഷകർ ഇപ്പോൾ വികസിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.