ഷാര്‍ജയില്‍ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയതില്‍ ഗാര്‍ഹിക, സ്ത്രീധന പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. വിദേശകാര്യ മന്ത്രാലയം, മുഖ്യമന്ത്രി, റൂറല്‍ എസ്.പി എന്നിവര്‍ക്ക് കുടുംബം പരാതി നല്കി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റവുമൊടുവില്‍ വിപഞ്ചിക അമ്മയ്ക്ക് അയച്ച ഈ ഓഡിയോ സന്ദേശവും ചേര്‍ത്താണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഷാര്‍ജിയിലെ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ വിപഞ്ചികയേയും മകള്‍ വൈഭവിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബായിലെ സ്വകാര്യ കമ്പനിയിലെ എച്ച്. ആര് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും സ്വകാര്യ കമ്പനിയിലെ എന്‍ജിനിയറായ നിതീഷും കഴിഞ്ഞ കുറച്ചു നാളായി സ്വരചേര്‍ച്ചയിലല്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടു പേരും രണ്ടു ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹ മോചനത്തിനു സമ്മര്‍ദം ചെലുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹ മോചനത്തിനു വിപഞ്ചികയ്ക് താല്പര്യമുണ്ടായിരുന്നില്ലെന്നു അമ്മയെ അറിയിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശവും ഇവര്‍ പുറത്തു വിട്ടു.പെണ്‍കുഞ്ഞ് ജനിച്ചതിനുശേഷമായിരുന്നു പീഡനം അസഹ്യമായെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ഇവര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.