റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കി

ന്യൂഡൽഹി: റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള AI2403 എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം 5:30-നായിരുന്നു വിമാനം പുറപ്പേടേണ്ടിയിരുന്നത്. എന്നാൽ, സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ(എസ്ഒപി) പാലിച്ച് ടേക്ക് ഓഫ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

തിങ്കളാഴ്ച എയർ ഇന്ത്യ വിമാനം ലാൻഡിങിനിടയിൽ റൺവേയിൽനിന്നു തെന്നിമാറിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടെ കണ്ടെത്തിയ അഞ്ച് സുരക്ഷാ ലംഘനങ്ങളുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയ്ക്ക് ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയിട്ടുണ്ടെന്ന് എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !