റാഞ്ചി: ഝാർഖണ്ഡ് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരിയുടെ മകൻ കൃഷ് അൻസാരി റാഞ്ചിയിലെ പാരാസ് ആശുപത്രിയിൽ പരിശോധന നടത്തിയതിൽ വിവാദം. മകന്‍റെ നടപടിയെ ന്യായീകരിച്ച് മന്ത്രിയും രംഗത്തെത്തി. ഒരു അംഗരക്ഷകന്‍റെ അകമ്പടിയോടെ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ആശുപത്രി പരിസരത്തുകൂടി കൃഷ് നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
രോഗികളുമായി സംവദിക്കുന്നതും അവരുടെ ആശങ്കകൾ കേൾക്കുന്നതും വീഡിയോയിലുണ്ട്. റാഞ്ചിയിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് കൃഷ് ജനങ്ങളുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കിൽ വിവരങ്ങൾ പങ്കുവെക്കുക എന്ന് കൃഷ് അൻസാരിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ച മറ്റൊരു വീഡിയോയിൽ രോഗികളോട് ചോദിക്കുന്നതും കാണാം. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷമായ വിമർശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഒരു മെഡിക്കൽ സ്ഥാപനത്തിൽ ഇത്തരം സന്ദർശനങ്ങൾ നടത്താൻ മന്ത്രിയുടെ മകന് എന്ത് ഔദ്യോഗിക അധികാരമാണുള്ളതെന്ന് അവർ ചോദ്യം ചെയ്യുന്നു. വർദ്ധിച്ചുവരുന്ന വിമർശനങ്ങളെത്തുടർന്ന് കൃഷ് അൻസാരി വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു.എന്നാല്‍, ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി തന്റെ മകനെ ന്യായീകരിച്ചു. കൃഷ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. തന്‍റെ ഒരു അധ്യാപകന് സുഖമില്ലെന്ന് അറിഞ്ഞാണ് കൃഷ് ആശുപത്രിയിൽ പോയതെന്നും പിന്നീട് ചില ഗോത്രവർഗ്ഗക്കാരെ സഹായിക്കാൻ അവിടെ നിൽക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. "അവൻ ചെയ്തതിൽ തെറ്റൊന്നുമില്ല. ആർക്കും ആശുപത്രി സന്ദർശിക്കാം. ആർക്കും സഹായിക്കാം. അവൻ ആരെയും ഓടിച്ച് ഇടിക്കുകയോ കൊല്ലുകയോ ദളിതനെ അപമാനിക്കുകയോ ചെയ്തിട്ടില്ല. മാനുഷികപരമായ കാരണങ്ങളാൽ മാത്രമാണ് അവൻ ആശുപത്രിയിൽ പോയത്. എല്ലാവരും ഇതിനെ അഭിനന്ദിക്കണം" - മന്ത്രി പറഞ്ഞു. എന്നാൽ, ബിജെപി ഈ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇത് അധികാര ദുർവിനിയോഗവും ഭരണപരമായ പ്രോട്ടോക്കോളിന്‍റെ ലംഘനവുമാണെന്ന് ബിജെപി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.