കേരള സർവകലാശാലയിൽ രജിസ്ട്രാർ തസ്തികയിൽ പ്രതിസന്ധി തുടരുന്നു

കേരള സർവകലാശാലയിൽ രജിസ്ട്രാർ തസ്തികയിൽ പ്രതിസന്ധി തുടരുന്നു. നിലവിൽ രണ്ട് രജിസ്ട്രാർമാരാണ് സർവകലാശാലയിലുള്ളത്: വി.സിയുടെ നിർദേശപ്രകാരമുള്ള രജിസ്ട്രാറും സിൻഡിക്കറ്റിന്റെ രജിസ്ട്രാറും. കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാർ നേരത്തെ സിൻഡിക്കറ്റിന്റെ നിർദേശപ്രകാരം ചുമതലയേറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താൽക്കാലിക വി.സി. സിസാ തോമസ് ജോയിന്റ് രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകുകയും, രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകുകയും ചെയ്തത്.

മിനി കാപ്പൻ വി.സിയുടെ നിർദേശം അംഗീകരിച്ച് രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്തെങ്കിലും, അനിൽകുമാർ സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ല. ഇതോടെ, സർവകലാശാലയിൽ ഒരേ തസ്തികയിൽ രണ്ട് പേർ തുടരുന്ന അസാധാരണ സാഹചര്യമുണ്ടായിരിക്കുകയാണ്. അനിൽകുമാർ ചുമതലയേറ്റത് അനധികൃതമായാണെന്ന് വി.സി. പക്ഷം വാദിക്കുന്നു.
കേരള സർവകലാശാലയിലെ തർക്കങ്ങൾക്കിടെ ഗവർണർ ഇടപെട്ടു. ഇന്നലെ സിൻഡിക്കറ്റ് യോഗത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണം നൽകാൻ വി.സി. സിസാ തോമസിനോട് ഗവർണർ ആവശ്യപ്പെട്ടു. അതേസമയം, രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സിൻഡിക്കറ്റ് തീരുമാനപ്രകാരം ജോലിയിൽ പ്രവേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !