വാഹനാപകടത്തിൽ തോട്ടിലേക്ക് തെറിച്ചുവീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: തലപ്പാറയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിറിൻ്റെ (24) മൃതദേഹം രണ്ടുദിവസത്തെ തീവ്ര തിരച്ചിലിനൊടുവിൽ കണ്ടെത്തി. തലപ്പാറ മുട്ടിച്ചിറക്കു സമീപം മൃതദേഹം പൊങ്ങിയ നിലയിലാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 6:30-ഓടെ തലപ്പാറക്ക് സമീപം വി.കെ. പടിയിൽ നിന്നും പുകയൂരിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം. കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികനായ ഹാഷിർ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ആക്സിഡൻ്റ് റെസ്ക്യൂ പ്രവർത്തകരും മറ്റ് സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ ഊർജിത തിരച്ചിലിനൊടുവിലാണ് മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്താനായത്.

മൂന്നിയൂർ പറേക്കാവ് സ്വദേശിയും നിലവിൽ തലപ്പാറ വലിയപറമ്പിൽ താമസിക്കുന്ന ചാന്ത് അഹമ്മദ് കോയ ഹാജിയുടെ മകനാണ് മരണപ്പെട്ട ഹാഷിർ. മൃതദേഹം തുടർനടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !