ഉപരാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്നു കൊച്ചിയിൽ എത്തും, നാളെ ഗുരുവായൂർ ക്ഷേത്രം ദർശിക്കും

കൊച്ചി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്നു സംസ്ഥാനത്തെത്തും. ഉച്ചയ്ക്കു ശേഷം നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ഇന്നു കൊച്ചിയിൽ തങ്ങും.

നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി തൃശൂരിലേക്കു പോകും. തുടർന്നു കളമശേരിയിൽ തിരിച്ചെത്തുന്ന അദ്ദേഹം 10.40നു നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളും അധ്യാപകരുമായി സംവാദം നടത്തും. ഭാര്യ ഡോ.സുദേഷ് ധൻകറും ഒപ്പമുണ്ടാകും.

ഇന്നും നാളെയും ഗതാഗതനിയന്ത്രണം

∙ ഉപരാഷ്ടപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നേവൽ ബേസ്, എംജി റോഡ്, ഹൈക്കോടതി, ബോൾഗാട്ടി ഭാഗങ്ങളിലും നാളെ രാവിലെ 8 മുതൽ ഒന്നു വരെ നാഷനൽ ഹൈവേ 544, കളമശേരി എസ്‌സിഎംഎസ്–എച്ച്എംടി, സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജംക്‌ഷൻ, മെഡിക്കൽ കോളജ് റോഡിൽ കളമശേരി ന്യൂവാൽസ് എന്നിവിടങ്ങളിലും കർശനമായി ഗതാഗതം നിയന്ത്രിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !