ചെന്നൈ : തമിഴ്നാട് പ്രിമിയർ ലീഗിന് (ടിഎൻപിഎൽ) ഇനി വനിതാ പരിശീലക. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനുഷ പ്രഭാകരനാണ് ടിഎൻപിഎൽ ടീം തിരുപ്പൂർ തമിഴൻസിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ചായി ചുമതലേറ്റത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ആഭ്യന്തര ക്രിക്കറ്റ് ലീഗ് വനിതാ പരിശീലകയെ നിയമിക്കുന്നത്. മൊഹാലിയിൽ നാഷനൽ ക്രിക്കറ്റ് അക്കാദമി ക്യാംപിൽ പ്രവർത്തിക്കുകയായിരുന്നു അനുഷ.
ഓസ്ട്രേലിയൻ സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ചിങ് (എഎസ്‌സിഎ) ലവൽ 2 പാസായിട്ടുള്ള അനുഷ, ദേശീയ തലത്തിൽ ഹെപ്റ്റത്തലണിൽ മെഡൽ നേടിയിട്ടുള്ള അത്‌ലീറ്റ് ലതാംഗി പ്രഭാകരന്റെയും ടി.ടി.പ്രഭാകരന്റെയും മകളാണ്. ചെന്നൈ ഐസിഎഫിൽ ജോലിയുള്ള ലതാംഗിക്കൊപ്പം ചെന്നൈയിലാണ് വളർന്നത്. കോളജ്, യൂണിവേഴ്സിറ്റി ടീമുകളുടെ ഭാഗമായി. സ്പോർട്സ് ക്വോട്ടയിൽ റെയിൽവേയിൽ ജോലി ലഭിച്ചു.റെയിൽവേസ് ടീമിനായി കളിക്കുകയും വനിതാ ചാലഞ്ചർ ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ബ്ലൂ ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്തു. വിവാഹ ശേഷം ക്രിക്കറ്റിൽനിന്ന് ഇടവേള എടുത്തെങ്കിലും മകൻ ജനിച്ച ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് അണ്ടർ 19 വനിതാ ടീമിന്റെ ദേശീയ ക്യാംപിൽ പരിശീലകയായി എത്തി. പിന്നീട് കേരള വനിതാ അണ്ടർ 23, സീനിയർ ടീമുകൾക്കൊപ്പം പ്രവർത്തിച്ചു. ഭർത്താവ്: പി.കെ.അനീഷ്, മകൻ: ഇഷാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.