പരിശീലനത്തിനായി പോയ ജവാനെ ബറേലിയിൽ കാണാതായി

ഗുരുവായൂർ : പരിശീലനത്തിനായി പോയ ജവാനെ ബറേലിയിൽ കാണാതായി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ജോലി ചെയ്തിരുന്നത്.


പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് പോകാൻ 9നാണ് ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. 10–ാം തീയതിവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ല.

ഗുരുവായൂർ എംഎൽഎയ്ക്കു പരാതി നൽകിയതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നൽകി. ‘ബറേലിയിലേക്കു പരിശീലനത്തിനായി പോയതാണ് ഫർസീൻ. 10–ാം തീയതി രാത്രി മുതൽ ഫോണിൽ കിട്ടുന്നില്ല. ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. പരിശീലനത്തിനും എത്തിയില്ല. ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. മൂന്നു മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്. വിവാഹിതനാണ്’– ബന്ധു ഷഹീർ മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !