കണ്ണൂർ : ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമര സംഗമവുമായി ബന്ധപ്പെട്ട പോസ്റ്ററിൽ മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ചിത്രം ഉൾപ്പെടുത്താത്തതിനെത്തുടർന്ന് വിവാദം. പിന്നീട് സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇറക്കി. ഈ മാസം പതിനാലിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘ജനദ്രോഹ സർക്കാരുകൾക്കെതിരെ സമര സംഗമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചിത്രങ്ങളാണുണ്ടായിരുന്നത്. കണ്ണൂർ ജില്ലയിൽ നടക്കുന്ന പരിപാടിയായിട്ടും സ്ഥലം എംപിയായ സുധാകരനെ ഒഴിവാക്കിയതിനെതിരെ സുധാകരന്റെ അനുയായികൾ രംഗത്തെത്തി.‘‘പോസ്റ്ററിൽ നിന്ന് സുധാകരനെ ഒഴിവാക്കൻ പറ്റും. കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ല’’ എന്ന് സമൂഹമാധ്യമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ജയന്ത് ദിനേശ് കുറിപ്പിട്ടതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ആദ്യമിറക്കിയ പോസ്റ്റർ മാറ്റി സുധാകരന്റെ വലിയ ഫോട്ടോ ചേർക്കുകയായിരുന്നു. സുധാകരൻ ചികിത്സയിലായതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നും പങ്കെടുക്കാത്തവരുടെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.