ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സേവ് നിമിഷ പ്രിയ ആക്‌ഷൻ കൗൺസിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഇന്ന് സുപ്രീംകോടതിക്കു മുൻപാകെ പരാമർശിക്കും. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്നും ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
നിമിഷപ്രിയയുടെ ശിക്ഷ 16നു നടപ്പാക്കുമെന്നു റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഹർജി നൽകിയിരിക്കുന്നത്. യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിൽ അധികൃതർക്കു ലഭിച്ചതായി നിമിഷപ്രിയയുടെ മോചനശ്രമങ്ങൾക്കു നേതൃത്വം നൽകിയിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു.പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. കഴിഞ്ഞ വർഷം ഏപ്രിലിൽ യെമനിലേക്കു തിരിച്ച അമ്മ പ്രേമകുമാരി ഇപ്പോഴും സനായിൽ സാമുവൽ ജെറോമിന്റെ വസതിയിൽ കഴിയുകയാണ്. നിമിഷയുടെ അമ്മ ജയിലിലെത്തി ഉത്തരവ് ലഭിച്ചെന്ന വിവരം സ്ഥിരീകരിച്ചെന്നും ജെറോം ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നിമിഷപ്രിയയ്ക്കൊപ്പം ക്ലിനിക് നടത്തിയിരുന്ന യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണു കൊല്ലപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായതു മുതൽ ജയിലിലാണു നിമിഷപ്രിയ.നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി സേവ് നിമിഷ പ്രിയ ആക്‌ഷൻ കൗൺസിൽ
0
വ്യാഴാഴ്ച, ജൂലൈ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.