കൊച്ചി: കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ച് എൻ.ഒ.സിക്കുള്ള നടപടികളും പൂർത്തിയാക്കി. ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ്. കെ.വി. തോമസിനെ ഇക്കാര്യം അറിയിച്ചു.മൃതദേഹം ജൂലൈ 24 ന് ടൊറോന്റോയിൽ നിന്നും തിരിക്കുന്ന എ.ഐ. 188 എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും. ജൂലൈ 25 ന് ഉച്ചയ്ക്ക് 2:40 മൃതദേഹം ഡൽഹി വിമാനത്താവളത്തിലെത്തിക്കും. ഇവിടെ നിന്നും ജൂലൈ 26 ന് രാവിലെ 8:10-ന് എ.ഐ. 833 എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഡൽഹിയിൽ നിന്നും കൊച്ചിയിൽ എത്തിക്കും.
ജൂലൈ 8 ന് കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് പരിശീലന പറക്കലിനിടെ അപകടം നടന്നത്. കാനഡയിൽ നിന്നുള്ള 20 വയസ്സുള്ള മെയ് റോയ്‌സായിരുന്നു അപകടത്തിൽപ്പെട്ട മറ്റൊരാൾ. ശ്രീഹരി അവസാനമായി നാട്ടിലേക്ക് വന്നത് 2024 നവംബറിൽ ആയിരുന്നു. 2025 ഫെബ്രുവരി ആദ്യ വാരത്തിലാണ് ശ്രീഹരി കാനഡയിലേക്ക് തിരിച്ചു പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.