തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോഡിനു കമ്മിഷണറുടെ പേരു നൽകി നാട്ടുകാർ

തൃശൂർ : ഗുണ്ടാ ആക്രമണം തടയാന്‍ നേതൃത്വം നൽകിയ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോഡിനു കമ്മിഷണറുടെ പേരു നൽകി നാട്ടുകാർ. നെല്ലങ്കര നിവാസികളാണ് കമ്മിഷണർ ആർ.ഇളങ്കോയുടെ പേര് റോഡിനു നൽകിയത്. ‘ഇളങ്കോ നഗർ - നെല്ലങ്കര’ എന്ന ബോർഡും സ്ഥാപിച്ചു. ബോർഡ് നീക്കം ചെയ്യാൻ സ്നേഹപൂർവം പൊലീസ് അഭ്യർഥിച്ചതിനെ തുടർന്ന് പിന്നീട് ബോർഡ് മാറ്റി.

പിറന്നാളാഘോഷ ലഹരിപ്പാർട്ടിയിൽ ഒത്തുകൂടിയ ഗുണ്ടാസംഘം തമ്മിലടിച്ച ശേഷം പൊലീസിനെ ആക്രമിക്കുകയായിരുന്നു. 3 പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്തു. എസ്ഐ അടക്കം 5 പൊലീസുകാർക്കു പരുക്കേറ്റു. രണ്ടു കൊലപാതകക്കേസുകളിൽ പ്രതിയായ കാപ്പാ കുറ്റവാളി മൂർക്കനിക്കര പടിഞ്ഞാറേവീട്ടിൽ ബ്രഹ്മജിത്ത് അടക്കമുള്ളവരെ പൊലീസ് പിടികൂടി.

നെല്ലങ്കരയിൽ പൊലീസിനെ ആക്രമിച്ച ഗുണ്ടകളെ ‘കൈകാര്യം’ ചെയ്ത് അഴിക്കുള്ളിലാക്കിയ ശേഷം കമ്മിഷണർ ആർ. ഇളങ്കോയുടെ പേരിൽ പൊലീസ് ഇറക്കിയ പോസ്റ്റർ തരംഗമായിരുന്നു. ‘ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവർത്തിച്ചു’ എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഗുണ്ടകൾ ഗുണ്ടകളായാൽ പൊലീസ് പൊലീസാകുമെന്ന കമ്മിഷണറുടെ പ്രതികരണത്തെ ആധാരമാക്കിയായിരുന്നു പോസ്റ്റർ. സംസ്ഥാനവ്യാപകമായി പൊലീസ് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പോസ്റ്റർ തരംഗമായി.

ജനങ്ങളും പോലീസുമായുള്ള ഊഷ്മളമായ ബന്ധം നിലനിൽക്കണമെന്നും, മയക്കുമരുന്നിനെതിരെയും സമൂഹത്തിൽ ഗുണ്ടാസംഘങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയും നടപടിയെടുക്കാൻ കൃത്യ സമയത്ത് പൊലീസിനെ വിവരങ്ങൾ അറിയിക്കണമെന്നും കമ്മിഷണർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !