ക്ലിനിക്കിൽ വനിതാ റിസപ്ഷനിസ്റ്റിന് ക്രൂരമര്‍ദനം; ആക്രമണം കാത്തിരിക്കാൻ ആവശ്യപ്പെട്ടതിന്

മുംബൈ: ഡോക്ടറെ കാണാന്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതിന് സ്വകാര്യ ആശുപത്രിയിലെ വനിതാ റിസപ്ഷനിസ്റ്റിന് യുവാവിന്റെ ക്രൂരമര്‍ദനം.


യുവതിയെ മര്‍ദിക്കുകയും മുടിയില്‍പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ കല്യാണിലെ നന്ദിവാലി മേഖലയിലാണ് സംഭവം. സൊനാലി പ്രദീപ് കലസാരെ(25) എന്ന യുവതിക്കാണ് മര്‍ദനമേറ്റത്.

സൊനാലിയെ മര്‍ദിച്ച ഗോപാല്‍ ഝാ എന്നയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഗോപാല്‍ ഒരു രോഗിക്കൊപ്പം ആശുപത്രിയില്‍ എത്തിയതാണെന്നാണ് വിവരം. ഡോക്ടര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുമായി കൂടിക്കാഴ്ച നടത്തുന്നതിനാലാണ് സൊനാലി, ഗോപാലിനോട് കാത്തിരിക്കാന്‍ പറഞ്ഞത്. എന്നാല്‍, കുപിതനായ ഇയാള്‍ സൊനാലിയെ ആക്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമത്തിനുശേഷം ഗോപാല്‍ കടന്നുകളഞ്ഞതായാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !