രാവിലെ കുളിക്കുന്നതാണോ വൈകിട്ട് കുളിക്കുന്നതാണോ ശരീരത്തിന് നല്ലതെന്ന തര്‍ക്കം പണ്ടു മുതലേ ഉള്ളതാണ്.
ശരീരത്തിന്റെ ആരോഗ്യത്തിനും ശുചിത്വത്തിനും സൗന്ദര്യ സംരക്ഷണത്തിനും കുളി അനിവാര്യമാണ്. രണ്ടു നേരം കുളിക്കുന്നവരായിരുന്നു മലയാളികള്‍. എന്നാല്‍ കാലം മാറിയതോടെ കുളി ഒരു നേരമായി കുറഞ്ഞു. രാവിലെ കുളിക്കുന്നതാണോ വൈകിട്ട് കുളിക്കുന്നതാണോ കൂടുതല്‍ ആരോഗ്യകരം എന്നാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.രാവിലെ കുളിക്കുന്നത് ശരീരത്തിനും മനസിനും ഉന്മേഷം നല്കുമ്പോള് വൈകിട്ടുള്ള കുളി പകല്‍ മുഴുവനുമുള്ള ശരീരത്തിലെ അഴുക്ക് നീക്കി സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നു. ചര്‍മ്മത്തിലെ വിയര്‍പ്പും എണ്ണയും അഴുക്കും പൊടിയും ഒക്കെ നീക്കം ചെയ്യാന്‍ കുളി അനിവാര്യമായ കാര്യമാണ്. ഇത് ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, ചര്‍മ്മത്തിലെ അലര്‍ജിക്കും അണുബാധയ്ക്കുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
പകല്‍ സമയത്ത് ചര്‍മ്മത്തിലേക്ക് പൊടിയും മാലിന്യങ്ങളും വിയര്‍പ്പും ഒക്കെ അടിഞ്ഞുകൂടുന്നു. വൈകിട്ട് കുളിക്കാതെ കട്ടിലിലേക്ക് കിടക്കുമ്പോള്‍ അത് കിടക്കവിരികളിലേക്കും തലയിണകളിലേക്കും പടരുകയും ബാക്ടീരിയകള്‍ക്കും മറ്റു സൂക്ഷ്മാണുക്കള്‍ക്കും വളരാന്‍ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. വൈകിട്ട് കുളിക്കുന്നത് ഈ മാലിന്യങ്ങളെല്ലാം നീക്കാന്‍ സഹായിക്കുന്നു. കിടക്കവിരിയും വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും.
രാത്രി ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും പേശീവേദന കുറയ്ക്കുകയും ചെയ്യുന്നു. സുഖകരമായ ഉറക്കം ലഭിക്കാനും വൈകിട്ടുള്ള കുളി നല്ലതാണ്. എന്നാല്‍ രാത്രി കുളിച്ചാലും ഉറങ്ങുമ്പോള്‍ ഇന്ത്യന്‍ കാലാവസ്ഥയില്‍ ശരീരം വിയര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. രാവിലെയോടെ ശരീരത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടുന്നു.
അതേസമയം നനഞ്ഞ മുടിയുമായി ഉറങ്ങാന്‍ കിടക്കുന്നത് മുടിക്ക് ദോഷം ചെയ്യും. മുടി ദുര്‍ബലമായി അറ്റം പിളരാനും പൊട്ടിപ്പോവാനും സാധ്യതയുണ്ട്.
പകല്‍ കുളി
രാവിലെയുള്ള കുളി ചര്‍മ്മത്തിലെ വിയര്‍പ്പും മൃതകോശങ്ങളും നീക്കം ചെയ്യുന്നു. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളില്‍ നിന്ന് മോചനവും നല്കുന്നു. ഇതിനായി ഒരു ആന്റി ബാക്ടീരിയല്‍ ലിക്വിഡ് ബോഡി വാഷ് അല്ലെങ്കില്‍ സോപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
രാവിലെയുള്ള കുളി ഉറക്കക്ഷീണം മാറാനും ആ ദിവസം ഉന്മേഷത്തോടെ ആരംഭിക്കാനും സഹായിക്കും. ആത്യന്തികമായി രാവിലെയും വൈകിട്ടും കുളിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാല്‍ രാവിലെയുള്ള കുളിയെയാണ് ആരോഗ്യ വിദഗ്ധര്‍ ഒരുപടി കൂടുതല്‍ അനുകൂലിക്കുന്നത്.
കാരണം അത് ദിവസം മുഴുവന്‍ ഫ്രഷ്നസ് നിലനിര്‍ത്തുന്നു. വിയര്‍പ്പ് അടിഞ്ഞു കൂടിയുള്ള ശരീര ദുര്‍ഗന്ധത്തെയും രോഗാണുക്കളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രാവിലെയും വൈകിട്ടും രണ്ടു നേരം കുളിക്കാന്‍ അല്പസമയം ചെലവഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.