ചേലക്കര: കാലില്‍ കമ്പ് കുത്തിക്കയറിയതിനെ തുടര്‍ന്ന് മുറിവില്‍ മരുന്ന് മാത്രം വെച്ചുകെട്ടി ചികിത്സ നല്കി വിട്ടയച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സൂപ്രണ്ട് ഓഫീസിന് മുന്പില് കുത്തിയിരിപ്പുസമരം നടത്തി.
നടപടിയെടുക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പോലീസ് സഹായത്തോടെ ഓഫീസിലെത്താന്‍ സൂപ്രണ്ട് ശ്രമിച്ചെങ്കിലും ജനപ്രതിനിധികള്‍ അനുവദിച്ചില്ല.
ചേലക്കര എസ്ഐ കെ. അരുണ്‍കുമാര്‍, എഎസ്ഐ ഗിരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന സൂപ്രണ്ടിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വാര്‍ഡ് അംഗങ്ങളായ വി. നിഷാമോള്‍, ഇ.കെ. മനോജ്, ഗീതാഉണ്ണികൃഷ്ണന്, വി.കെ. നിര്‍മല, സുമതി മൊടായ്ക്കല്, ടി.എ. കേശവന്‍കുട്ടി, എ. അസനാര്, എ.കെ. അഷറഫ്, സതീഷ് മുല്ലയ്ക്കല് തുടങ്ങിയവര്‍ പങ്കെടുത്തു.
സമഗ്ര അന്വേഷണം വേണം - സിപിഐകാലില് മരക്കമ്പ് കൊണ്ട് പരിക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ പങ്ങാരപ്പിള്ളി സ്വദേശിയുടെ കാലില്‍ തുന്നിക്കെട്ടിയ മുറിവില്‍നിന്നും അഞ്ചുമാസത്തിനുശേഷം രണ്ടിഞ്ചോളം വലുപ്പമുള്ള മരക്കഷണം കണ്ടെത്തിയ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥയാണെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും രോഗിയുടെ ഇതുവരെയുള്ള ചികിത്സച്ചെലവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സിപിഐ ചേലക്കര ലോക്കല്‍ സെക്രട്ടറി വി.കെ. പ്രവീണ്‍, അസി. സെക്രട്ടറി കെ.എം. ഗീവര്‍ഗീസ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.