പിരപ്പൻകോട് മുരളിയുടെ വെളിപ്പടുത്തൽ : സംസ്ഥാന സമ്മേളനം വി.എസ്.അച്യുതാനന്ദൻ ബഹിഷ്കരിച്ചത് ‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ പ്രയോഗത്തെ തുടർന്ന്

കോട്ടയം : ആലപ്പുഴയിലെ സംസ്ഥാന സമ്മേളനം വി.എസ്.അച്യുതാനന്ദൻ ബഹിഷ്കരിച്ചത് ‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ (വധശിക്ഷ) പ്രയോഗത്തെ തുടർന്നാണെന്ന പിരപ്പൻകോട് മുരളിയുടെ വെളിപ്പടുത്തൽ ശരിവച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ സുരേഷ് കുറുപ്പ്. വിഎസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശം സമ്മേളനത്തിൽ നടത്തിയത് ഒരു പെൺകുട്ടിയാണെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.

സിപിഎമ്മിൽ വിഭാഗീയത കടുത്ത നാളുകളിൽ വി.എസ്.അച്യുതാനന്ദനെ ‘ക്യാപിറ്റൽ പണിഷ്മെന്റിന്’ വിധേയമാക്കണമെന്ന മട്ടിൽ പാർട്ടി സമ്മേളനത്തിൽ പ്രസംഗം ഉണ്ടായെന്നതു സത്യമാണെന്ന് സിപിഎം നേതാവായിരുന്ന പിരപ്പൻകോട് മുരളി വെളിപ്പെടുത്തിയിരുന്നു. വിഎസ് അന്തരിച്ചതിനു പിറ്റേന്ന് ‘മലയാള മനോരമയിൽ’ എഴുതിയ ലേഖനത്തിലാണു മുൻ സിപിഎം എംഎൽഎയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പിരപ്പൻകോട് ഇക്കാര്യം പറഞ്ഞത്. അതിനു പിന്നാലെ ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് ഇതു ശരിവച്ചത്. 

2012 ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം.സ്വരാജാണ് ഇങ്ങനെ പ്രസംഗിച്ചതെന്നും പിരപ്പൻ കോട് മുരളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്. വിഎസിനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞതിന്റെ ഒരു തെളിവോ വിഡിയോ ക്ലിപ്പോ ഹാജരാക്കിയാൽ ഈ പരിപാടി നിർത്താമെന്നായിരുന്നു സ്വരാജ് മുൻപ് ചാനൽ ചർച്ചയിൽ പ്രതികരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !