കൊച്ചി ∙ ഞാറയ്ക്കലിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ സുധാകരൻ (75), ഭാര്യ ജീജി (70) എന്നിവരെയാണ് ഇന്നു രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലായിരുന്നു സുധാകരന്റെ മൃതദേഹം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.
ഒരു മാസമായി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇവരെ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് അയൽക്കാർ ഇവരെ അവസാനമായി കണ്ടത്. ഇന്നലെയും ഇന്നും പുറത്തു കാണാതായതോടെ അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് വീട്ടുടമസ്ഥൻ പഞ്ചായത്ത് വാർഡ് അംഗത്തെയും കൂട്ടി എത്തി വീട് തുറന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെയും കെഎസ്ഇബിയേയും വിവരമറിയിച്ചു.
വീടിന്റെ ഉള്ളിലെ സ്വിച്ച് ബോർഡിൽ നിന്ന് വയർ ഘടിപ്പിച്ച് സുധാകരന്റെ കാലിന്റെ വിരലിൽ ചുറ്റിയിരുന്നു. സുധാകരനെ പിടിച്ചു കൊണ്ട് ജീജി നിന്നതിനു ശേഷം സമീപത്തു കിടന്ന വടി കൊണ്ട് ഇവർ സ്വിച്ച് ഓൺ ചെയ്തു എന്നാണു കരുതുന്നത്. ജീജിയുടെ മുകളിൽ വീണു കിടക്കുന്ന രീതിയിലാണ് സുധാകരന്റെ മൃതദേഹം. ഇലക്ട്രിക് വയർ ചുറ്റിയ ഇടം കരിഞ്ഞിട്ടുണ്ട്.
നേരത്തേ പെയിന്റിങ് ജോലികൾ കരാർ എടുത്തിരുന്ന സുധാകരനും ജീജിയും വീട് വിറ്റ് അടുത്തിടെയാണ് വാടക വീട്ടിലേക്കു മാറിയത്. എറണാകുളത്തും നാട്ടിലും താമസിക്കുന്ന രണ്ട് ആൺമക്കള്‍ ഇവർക്കുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഇവരെ അലട്ടിയിരുന്നു എന്നാണു സ്ഥിരീകരിക്കാത്ത വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.