പ്രവർത്തനമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: വർഷങ്ങളായി പ്രവർത്തനമില്ലാത്ത ഏഴ് രാഷ്ട്രീയപാർട്ടികളുടെ അംഗീകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കും. ആറുവർഷമായി ഒരു തിരഞ്ഞെടുപ്പിൽപ്പോലും മത്സരിക്കാത്ത പാർട്ടികളാണിവ. പാർട്ടി ജനറൽ സെക്രട്ടറിമാരോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പത്രപ്പരസ്യവും നൽകി. പാർട്ടിപ്രതിനിധികൾ ചൊവ്വാഴ്ച 11-ന് സിഇഒയെ കണ്ട് വിശദീകരണം നൽകണം. അത് തൃപ്തികരമല്ലെങ്കിൽ അംഗീകാരം റദ്ദാക്കാൻ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശനൽകും.

നേതാജി ആദർശ് പാർട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി, സെക്യുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്), നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്നിവയുടെ അംഗീകാരമാണ് ഇല്ലാതാകുന്നത്.

ആർഎസ്‌പി വിട്ട് ബാബു ദിവാകരൻ രൂപവത്കരിച്ച പാർട്ടിയാണ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). ബാബു ദിവാകരൻ ഇപ്പോൾ ഔദ്യോഗിക ആർഎസ്‌പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗവും യുടിയുസിയുടെ സംസ്ഥാന പ്രസിഡന്റും കേന്ദ്ര വർക്കിങ് പ്രസിഡന്റുമാണ്. എ.വി. താമരാക്ഷന്റെ നേതൃത്വത്തിലുണ്ടായതാണ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്).

1951-ലെ ജനപ്രാതിനിധ്യനിയമപ്രകാരം രജിസ്റ്റർചെയ്ത പാർട്ടികൾക്ക് ആദായനികുതി ഇളവ്, പൊതുചിഹ്നം, താരപ്രചാരകരുടെ നാമനിർദേശം തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്. പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വേണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !