തിരുവനന്തപുരം: കാറിൽനിന്നു മിച്ചവൈദ്യുതി ശേഖരിച്ച് ഗ്രിഡിലേക്കു നൽകുന്ന പദ്ധതിയുമായി അനെർട്ട്. ഉപഭോക്താക്കൾക്ക് അധികവരുമാനം കണ്ടെത്താൻ സാധിക്കുന്ന ‘വെഹിക്കിൾ ടു ഗ്രിഡ്’ പദ്ധതിയാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത്. പകൽ ഇലക്‌ട്രിക് കാറുകളിലെ ബാറ്ററികളിൽ വൈദ്യുതി സംഭരിച്ച് സൂക്ഷിക്കുന്നു.
ശേഷം അധികവൈദ്യുതി രാത്രിയിൽ കാറിന്റെ ബാറ്ററിയിൽനിന്ന് ഗ്രിഡിലേക്കു നൽകാൻ കഴിയും. ഇതിലൂടെ രാത്രിസമയങ്ങളിലെ ഗ്രിഡ് ലോഡ് കുറയ്ക്കാനും സാധിക്കും. പകൽ സൗരോർജ വൈദ്യുതി ശേഖരിച്ച് അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ചശേഷം രാത്രികാലങ്ങളിൽ ഉപയോഗിക്കാവുന്ന വൈദ്യുത ഗ്രിഡ് സംയോജിത ഊർജസംഭരണ സംവിധാനം, വൈദ്യുതവാഹന ചാർജിങ്ങിനായുള്ള ആധുനികരീതിയിലുള്ള മൊബൈൽ ആപ്ലിക്കേഷൻ, ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനായി അനെർട്ട് ആസ്ഥാനത്ത് എത്തുന്നവർക്ക് വിശ്രമിക്കാനായി എസി കസ്റ്റമർ ലോഞ്ചും ആരംഭിച്ചു.മന്ത്രി കെ. കൃഷ്ണൻകുട്ടി അനെർട്ടിന്റെ നൂതന ഹരിതോർജപദ്ധതികൾ ഉദ്ഘാടനം ചെയ്തു. അനെർട്ടിന്റെ നേതൃത്വത്തിൽ ‘ഹൈഡ്രജൻ വാലി ഇനവേഷൻ ക്ലസ്റ്റർ-കേരള’ എന്നപേരിൽ ഒരു പ്രത്യേക ഉദ്ദേശ്യ കമ്പനി രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയെന്ന് മന്ത്രി പറഞ്ഞു. 133 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. അനെർട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേലൂരി, തദ്ദേശ സ്വയംഭരണ അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഊർജവകുപ്പ് സ്പെഷ്യൽ സെക്രട്ടറി മീർ മുഹമ്മദ് അലി, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി. വിനോദ്, കൗൺസിലർ മേരിപുഷ്പം തുടങ്ങിയവർ പങ്കെടുത്തു.കാറിൽനിന്നു മിച്ചവൈദ്യുതി ശേഖരിച്ച് ഗ്രിഡിലേക്കു നൽകുന്ന പദ്ധതിയുമായി അനെർട്ട്
0
ശനിയാഴ്ച, ജൂലൈ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.