കുറ്റിച്ചിറയിൽ നീന്താനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

കോഴിക്കോട് : കുറ്റിച്ചിറയിൽ നീന്താനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു. പയ്യാനക്കൽ സ്വദേശി യഹിയ (17) ആണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. ബീച്ചിൽ ഫുട്ബോൾ കളിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം കുറ്റിച്ചിറയിൽ നീന്താനെത്തിയതായിരുന്നു.


അപകടവിവരം അറിഞ്ഞയുടൻ നാട്ടുകാരും ഫയർഫോഴ്സ് സ്കൂബ ടീം സംഘവും തിരച്ചിൽ നടത്തി യഹിയയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീന്തൽ പരിശീലനത്തിന് കുറ്റിച്ചിറയിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന ആക്ഷേപം ശക്തമാണ്. ഞായറാഴ്ചകളിൽ കൂടുതൽ വിദ്യാർഥികൾ നീന്തൽ പരിശീലനത്തിനും മറ്റും എത്തുന്ന നഗരത്തിലെ ഇടം കൂടിയാണ് കുറ്റിച്ചിറ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !