കോയമ്പത്തൂർ: മദ്യക്കുപ്പിയിലെ ക്യുആർ കോഡ് സ്കാൻചെയ്യാൻ പറ്റാത്തതുമൂലം കോയമ്പത്തൂർ ഡിവിഷനിൽ 15 കോടിരൂപയുടെ മദ്യം കെട്ടിക്കിടക്കുന്നു. ഡിവിഷനിലെ ടാസ്‌മാക് ഷോപ്പുകളിൽ വിതരണംചെയ്ത മദ്യക്കുപ്പികളാണ് വിൽക്കാനാവാതെ പീളമേട്ടിലെ ഗോഡൗണിലേക്ക് തിരിച്ചയച്ചിരിക്കുന്നത്.
ക്രമക്കേടുകൾ തടയുന്നതിനും മദ്യവില്പനയുടെ കൃത്യമായ കണക്കെടുക്കാനും വേണ്ടിയാണ് മദ്യക്കുപ്പികളിൽ ക്യുആർ കോഡുകൾ പതിച്ചത്. ടാസ്‌മാക് ഷോപ്പുകളിൽ മദ്യം വിൽക്കുന്നതിനുമുൻപ് ജീവനക്കാർ ക്യുആർ കോഡ് സ്‌കാൻ ചെയ്യണം. എന്നാൽ, അടുത്തിടെ വിതരണത്തിനെത്തിയ മദ്യക്കുപ്പികളിൽ പലതിലും സ്‌കാനിങ് പറ്റുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. സ്‌കാൻ ചെയ്യാൻ പറ്റാത്ത കുപ്പികൾ തിരിച്ചയയ്‌ക്കാനാണ് അധികൃതർ പറയുന്നത്. ഇതോടെയാണ് ഓരോ ഷോപ്പിലും സ്‌കാൻ ചെയ്യാൻ പറ്റാത്ത മദ്യക്കുപ്പികൾ ഗോഡൗണിലേക്ക് തിരിച്ചയയ്ക്കാൻ തുടങ്ങിയത്. ഏതാണ്ട് 15 കോടിരൂപ വിലവരുന്ന മദ്യം പീളമേട്ടിലെ ടാസ്‌മാക് ഗോഡൗണിലുണ്ടെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു.ക്യുആർ കോഡ് സ്‌കാൻചെയ്യാൻ പറ്റാത്ത സംഭവം ശരിയാണെന്ന് ടാസ്‌മാക് സീനിയർ റീജണൽ മാനേജർ ആർ. ഗോവിന്ദരസ് പറയുന്നു. സ്‌കാനിങ് മെഷീനിലെ സാങ്കേതിക പ്രശ്നമാണ് കാരണം. കുപ്പികളിലെ ക്യുആർ കോഡ് ശരിയാക്കിയശേഷം മദ്യക്കുപ്പികൾ വീണ്ടും ടാസ്‌മാക് ഷോപ്പുകളിൽ വിതരണത്തിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.