സിഎസ്ഐ സഭാധ്യക്ഷനായി ഡോ. കെ.റൂബൻ മാർക്കിനെ തിരഞ്ഞെടുത്തു

ചെന്നൈ : സിഎസ്ഐ സഭാധ്യക്ഷനായി കരിംനഗർ ബിഷപ്പും നിലവിലെ ഡപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ.റൂബൻ മാർക്കിനെ തിരഞ്ഞെടുത്തു. മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വി. ഭാരതിദാസന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കേരളത്തിലെ മഹാ ഇടവകകളിൽ നിന്നടക്കമുള്ള പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവകയിൽ നിന്നൊഴികെ കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികളാണു വോട്ടെടുപ്പിൽ പങ്കെടുത്തത്.

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലം സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു, തുടർന്നാണ് പുതിയ സഭാധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിഞ്ഞ ഡോ. ബിഷപ് ധർമരാജ് റസാലത്തിന്റെ പക്ഷക്കാരനാണ് ഇദ്ദേഹം. ആറു മാസമാണ് പുതിയ മോഡറേറ്ററുടെ കാലാവധി. 

സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ്പ് ധർമരാജ് റസാലത്തെ തിരഞ്ഞെടുത്തത് 2024 ഏപ്രിൽ റദ്ദാക്കിയ ഹൈക്കോടതി, സുതാര്യമായി തിരഞ്ഞെടുപ്പു പ്രക്രിയ നടത്താൻ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ആർ.ബാലസുബ്രമണ്യം, ജസ്റ്റിസ് വി.ഭാരതിദാസൻ എന്നിവരെ അഡ്മിനിസ്ട്രേറ്റർമാരായും നിയോഗിച്ചിരുന്നു. ഈ ഉത്തരവു സുപ്രീം കോടതിയും ശരിവച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !